സൗജന്യ ക്ഷേത്ര പൂജ പഠന ക്ലാസുകൾ:
വൈദിക താന്ത്രിക കേരളീയ ക്ഷേത്ര പൂജ സൗജന്യമായി ഓൺലൈൻ മാർഗ്ഗത്തിലൂടെയും നേരിട്ടും പഠിപ്പിച്ചു കൊടുക്കുന്നു. പരീക്ഷയിൽ വിജയിക്കുന്നവർക്ക് കേരളാ ദേവസ്വം ബോർഡ് & KDRB അംഗീകൃത സർട്ടിഫിക്കറ്റും നൽകുന്നു.
സൗജന്യ മലവാര കർമ്മ പഠന ക്ലാസുകൾ:
സനാതന ധർമ്മത്തിന്റെ വ്യത്യസ്തങ്ങളായ കുലാചാരങ്ങളെ ഓൺലൈൻ മാർഗത്തിലൂടെയും നേരിട്ടും സൗജന്യമായി പഠിപ്പിച്ചു കൊടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുപോരുന്നു.
ശ്രീവിദ്യാ ദീക്ഷ:
യോഗ്യരായിട്ടുള്ളവർക്ക് താന്ത്രിക ദീക്ഷ വിധിയാംവണ്ണം നൽകി പോരുന്നു.
ശ്രീ കാളീ ദീക്ഷ:
സാമ്പ്രദായിക കാളി ദീക്ഷ നൽകിപോരുന്നു.
ശ്രീ മലവാര മഹാവിദ്യാ ദീക്ഷ:
മാതൃകുല ആദിമാർഗ സമ്പ്രദായത്തിൽ ചണ്ടാള പരമ്പരയിൽനിന്നും സാമ്പ്രദായിക നീലി ദീക്ഷ നൽകി പോരുന്നു.
ശ്രീ മഹാ ഗണപതി തന്ത്ര ദീക്ഷ:
സാമ്പ്രദായിക താന്ത്രിക മഹാ ഗണപതി ദീക്ഷ നൽകിപോരുന്നു.
ഭൈരവി ഭൈരവ സാധന:
തന്ത്രത്തിലെ ഭൈരവ ഭൈരവി (ശിവ-ശക്തി) മൈഥുന ക്രിയാ സാധന
ക്രിയാ യോഗ:
യോഗ വിദ്യയിലെ പ്രാണായാമ സാധനാ പദ്ധതി.
താന്ത്രിക പൂജകൾ
ലോക ദുരിത ശമനാർത്ഥം താന്ത്രിക പൂജകളും, ഹോമങ്ങളും മറ്റും ആശ്രമത്തിലും മറ്റിടങ്ങളിലുംമായി ചെയ്തുപോരുന്നു.
മലവാര കർമ്മങ്ങൾ:
സനാതന ധർമ്മ പുനസ്ഥാപനാർത്ഥം, പ്രചരണാർത്ഥം ലോകരുടെ ദുഃഖ ദുരിതങ്ങൾ ശമിക്കുന്നതിനായി കുലാചാര കർമ്മങ്ങൾ ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്തുവരുന്നു.
കുടിവെള്ള വിതരണം :
കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യങ്ങളിൽ ആശ്രമത്തിൽ നിന്നും കുടിവെള്ളം ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നു.
അന്ന വിതരണം:
നിത്യേനയുള്ള ഭക്ഷണത്തിനും മറ്റു കാര്യങ്ങൾക്കും വകയില്ലാത്തവർക്ക് ആശ്രമത്തിൽനിന്നും മാസത്തിൽ ആവശ്യമുള്ള അവശ്യസാധനങ്ങൾ നൽകിവരുന്നു.
ശിബിരങ്ങൾ:
സനാതന ധർമ്മ പ്രചരണാർത്ഥം സനാതന ധർമ്മത്തിന്റെ വൈവിധ്യമാർന്ന ആചാര-അനുഷ്ഠാനങ്ങളും ആചരണ പദ്ധതികളും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും, അത്തിന്റെ ഭാഗമായി ശിബിരങ്ങൾ ആശ്രമത്തിലും മറ്റിടങ്ങളിലുമായി നടത്തിവരുന്നു.