About Us

EARLY LIFE: THE BEGINING

മലയാളത്തിൽ വായിക്കുന്നതിന്‌ ഇവിടെ ക്ലിക്ക് ചെയ്യുക

Prevalently known as MALBARI BABA , ADIMARGI MAHA CHANDALA BABA MALAVARI is the fifth child born December 4th 1984 Dwadashi Thithi to his parents Kanan a dalit and Vasantha Kumari a Nair by birth. After losing two girl children, parents contemplated this child also to be a girl, but lo to their surprise and exhilaration it was a boy. His childhood days were frequently spent on divine prayers rather than playing with dolls or running around with other children in the neighbor hood. Even though father hailed from a very poor class, he encouraged Babaji to do studies in Veda as that was what Babaji yearned for, ever since childhood. The father obliged knowing reasonably well his pathetic state of being in the lower economic strata and added to it of a lower caste. Knowing fairly well that it was not going to actualize for young Babaji his father ventured to do the impossible but failed. However, while playing with children of different religions in his propinquity, Bababji waded through their cultural rituals and was impertinent on delving into their religious doctrines. He imbibed the essence and meaning of the Quran and Bible deftly.

After his 12 standard he learned music and playing musical instruments which formed an ardor in his growing days. Babaji had a great zeal to speak and write poetry, articles and speeches, never eschewing an opportunity bestowed to conversing with small crowds and his colleagues. He became a civil drafts man by the age of 17 and also trained himself in VASTUKALA and ASTROLOGY. Following that, he took initiation according to vedic rites and was named then as…BIJU NARAYANA SHARMA. He then started his studies of Vedas and the Vedic rites.

In addition to discerning the Tantras pertaining to kerala temples, Babaji also was engrossed deeply in VEDANTA. At this the world of TANTRA and its mystic occult knowledge enticed him. He wanted to delve deep into the world of TANTRA, to comprehend the real meaning of life. Further, under SREEVIDYA NATHA SAMPRADAYA, he acquired COMPLETE initiation as PARABHATTARAKA VIVEKANANDA NATHA PADATHEERTHA and impelled to the establishment of MATHRUKULA ASHRAM. With the name now known as ADIMARGI SHAIVAAVADOOTHAN MAHA CHANDALA BABA MALAVARI he evoked his role as a teacher of Veda with the Devasom board conferring the ACHARYA ship to pursue classes on Veda.

​ ​

THE REALIZATION: WHO AM I

After he was attacked in 2017 by antisocials for his fight against casteism by pouring ACID over his body Babaji was tormented over this ghastly act of inhumanity. He went into deep meditation and the self realization about his guise in life, his mission and his journey on earth dawned on him and his reflections were elucidated by a yogi whom he met after his injury. To reveal, the appearance of TRISHOOL mark on Babaji’s forehead in 2014 fortified him of his AVATAR on earth and it revealed unto himself his authentic self, what was he? Babaji substantiated the he is the incarnation of HAIDAKHAN BABA who was the incarnation of SHIVA who died February 14, 1984 and was a SWAYAMBHOO.

REINCARNATION

Malbari babaji’s birth on December 4 1984 the same Samadhi year of HAIDAKHAN BABA rings bell on his reincarnation. According to "The Teachings of Babaji," Haidakhan Babaji "appeared" in June 1970 in a cave at the foot of the Kumaon Mount Kailash, across the river Gautama Ganga, near a remote village called Hairakhan, in Nainital District of Uttrakhand India. His followers maintain that Haidakhan Babaji is a MAHAVATAR – "a human manifestation of God, not born from woman.

So the question put into the world was how could a person born by union of man and woman be an incarnation of a swyambhoo?. Malbari Babaji expound that only when born of natural process, can a person bring upliftment of mankind. Also, arising amidst the lower class and creed could have helped Babaji to persuade spiritualism into the lives of these people and thereby SANATHANA DHARMA be gratified. Consequently the essence of the birth of Babaji endorses the truth that irrespective of all casteism, he took birth to abolish casteism and that is the eternal truth. One life but many roles is the logo of Babaji: he is at a time, NISHADA, SHOODRA, VAISHYA, KSHATRIYA, BRAHMANA and CHANDALA .

​ ​

MESSAGE

Babaji asserts that no creation of God is hurtful or appalling. All creations are divine, only that we are inept to perceive the divinity of each soul. Only by insightful knowledge and experience of each other will the barriers fall apart. The sole key to experience another soul is by LOVE. Love is eternal and unconditional; love all, each and every thing in this universe surmise Babaji. Babaji relate that NATURE is intricate and assorted. He has embodied nature as a WOMAN, affirming that, we all ought to seek her with love. She is not revealed or experienced unless we wheedle her to divulge her love. We need to surmount her MIND, her SENSES and her BREATH. If we triumph over her Nature will pacify, flow in and blend with us.

​ Babaji tempt us to delve into Nature and acknowledge the truth of this universe through her. Babaji reveals that, his past births were to pioneer the KRIYAYOGA and the varied branches of VEDA into human race, which he is realizingin this birth and envisions that he had once propagated all this in the last janma. He is poignant that all have forgotten the meaning of LOVE and lost that feeling in one’s self. Only who has love within oneself can he love another self or human, find happiness in life and experience MOKSHA. All stated ought to be experienced in this world itself and the entire happiness identified, can eventually lead one to MOKSHA. Babaji yearns to put forth the system in which one could find true love, the means and the guiding path leading one’s soul into happiness.

Babaji pronounce that all are his children. None are malicious or sinners in his eyes. Babaji remains not only as GURU but GURU to GURUS and opines that love is the ultimate. He is partial without love and will guide us in the path of eternal love to be fully evolved as a spiritual being. He will show us that love is freedom. Babaji is always with us in view of the fact that we are his children and he our father.

SMASHANA, ABODE OF BABAJI

Babji enlighten that his dwelling is the SMASHANA and anyone coming in seems to be dead. Even considerinf that the heart beats they are literally dead souls accounts Babaji. The dead souls reaching Babaji’s smashana will be burnt in the fire of SPIRITUAL KNOWLEDGE. They will be evolved into pure souls with a spiritual mind and thereby Babaji will inculcate divineness in them. Babaji reckons everyone to his SMASHANA, to burn away the ignorance in them and light the pyre of knowledge. Only Babaji a CHANDALA can gift this purity to a dead soul. Babaji affirms that he is BOTH a CHANDALAN and a BRAHAMIN. Only the ignorant will see him as a separate entity. Babaji is omnipresent, in every atom of this universe and without knowing him there is no realization in our life. We will be left half way during our life journey in this material world. Despite being proficient in VEDA, TANTRA and YOGA, if we perceive Babaji as a separate being or entity, it is selfish and will leave us all INCOMPLETE and IMPERFECT. The completion of a human life is in Babaji, as he is ETERNAL and is the UNIVERSE, COSMOS, LIFE and EARTH.

ആദ്യകാലഘട്ടം : തുടക്കം

മലബാറി ബാബ എന്ന ആദിമാർഗി മഹാ ചണ്ഡാളബാബ മലവാരി മാതാപിതാക്കളായ കണ്ണൻ എന്ന ദളിത് പിതാവിനും വസന്തകുമാരി എന്ന നായർ മാതാവിനും അഞ്ചാമത്തെ പുത്രനായി 1984 ഡിസംബർ 04 ന് ചൊവ്വാഴ്ച ദ്വാദശി തിഥിയിൽ ആണ് ജനനം . രണ്ട് പെൺകുട്ടികളുടെ മരണ ശേഷമാണ് ബാബാജിയുടെ ജനനം. ഒരു പെൺകുട്ടിയായിരിക്കും ജനിക്കും എന്നാണ് വിചാരിച്ചിരുന്നത് എന്നാൽ അവരുടെയെല്ലാം പ്രതീക്ഷകൾക്കപ്പുറമായിരുന്നു ബാബാജിയുടെ ജനനം . എല്ലാ കുട്ടികളും ബാല്യത്തിൽ കളിപ്പാട്ടം ഉപയോഗിച്ച് കളിക്കുമ്പോൾ ബാബാജി ഈശ്വര ചിന്തയിൽ മുഴുകി ഈശ്വരനെ പ്രാർത്ഥിക്കുമായിരുന്നു . ബാല്യത്തിന്റെ ഭാഗമായ കളികളായിരുന്നില്ല അദ്ദേഹത്തിന്റെ വിനോദം , ഈശ്വരന്റെ മായാലോകത്തേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം. ഇത്തരം കാര്യങ്ങളിൽ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നത് പിതാവായിരുന്നു . എല്ലാ കുട്ടികളുമായും അദ്ദേഹം സമയം വിനിയോഗിച്ചിരുന്നതിനാൽ എല്ലാ സമുദായങ്ങളുടെയും ആചാരാനുഷ്ഠാനങ്ങൾ വളരെ പരിചിതമായിരുന്നു . അവയെ തൊട്ടറിയാനുള്ള ആഗ്രഹം കൊണ്ട് ഖുർആൻ , ബൈബിൾ എന്നിവ മനസ്സിന്റെ മാന്ത്രികച്ചെപ്പിൽ എഴുതി വെച്ചിരുന്നു . 17-18 വയസ്സിൽ സംഗീതത്തിനോടുള്ള താത്പര്യം മൂലം സംഗീത ഉപകരണങ്ങളും സംഗീതവും അഭ്യസിച്ചിരുന്നു . വാക്കുകളുടെ നടനമായ കവിതയെ തന്റെ വിരൽ തുമ്പിലൂടെ മായാവർണ്ണങ്ങളായി ചിത്രീകരിച്ചു . കുഞ്ഞുബാല്യത്തിനപ്പുറം തന്റെ മധുര സംഭാഷണത്തിലൂടെയും , വാക്കുകളുടെ താളത്തിലൂടെയും ആളുകളുടെ കയ്യടികൾ വാങ്ങി . തെറ്റിനെതിരെ ശബ്ദമുയർത്താനും ശബ്ദത്തിന്റെ വെടിയുണ്ടകൾ ഉതിർക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു . ഈ കാലയളവിൽ തന്നെ 'സിവിൽ ഡ്രാഫ്റ്റ്' കഴിഞ്ഞിരുന്നു . ആയതിനു ശേഷം വാസ്തുവിദ്യ , ജ്യോതിഷം എന്നിവ വിദഗ്ധരായ ആചാര്യൻമാരിൽനിന്നും അഭ്യസിച്ചു . തുടർന്ന് വേദം പഠിക്കുകയും അദ്ദേഹത്തിന് ബിജു നാരായണ ശർമ്മ ' എന്ന നാമം ലഭിക്കുകയും ചെയ്തു . വേദപഠനത്തിനപ്പുറം ക്ഷേത്രാചാരങ്ങളും പൂജാ കർമ്മങ്ങളും ചെയ്തു തുടങ്ങി . ദൈവത്തിലൂടെയുള്ള സഞ്ചാര പാതയിൽ അദ്ദേഹത്തിന് ഒരു വെളിച്ചം തെളിച്ച് കടന്നു വന്നത് തന്ത്ര ശാസ്‌ത്രം ആയിരുന്നു. തന്ത്രപഠനത്തിൽ ശ്രീവിദ്യ നാഥ സമ്പ്രദായത്തിൽ പൂർണ്ണത കൈവരിച്ചു . ഈ സമ്പ്രദായത്തിൽ അദ്ദേഹത്തിന്റെ പൂർണ്ണ നാമം "പരാ പട്ടാരക വിവേകാനന്ദ നാഥ പാദതീർത്ഥർ " എന്നാണ് .
മാതൃകുല ധർമ രക്ഷാ ആശ്രമം രൂപീകരിച്ച് സമൂഹത്തിലെ അസമത്വങ്ങൾക്കെതിരയും തിൻമ പോരായ്മകൾക്കെതിരെയും ഉച്ചനീചത്വങ്ങൾക്കെതിരെയും ശക്തമായി പോരാടാൻ ശൈവാവദൂതൻ ആദിമാർഗി മഹാ ചണ്ഡാളബാബ മലവാരി എന്ന നാമം സ്വീകരിച്ചു .

ആരാണ് ഞാൻ? തിരിച്ചറിവ്

ആദ്യമായി 2014 ൽ ബാബാജിയുടെ നെറ്റിയിൽ ത്രിശൂലം കാണുകയുണ്ടായി . എന്നാൽ പൂർണ്ണമായും ഒന്നും തനിക്ക് മനസ്സിലായില്ല . എന്നാൽ അതിനു ശേഷം അദ്ദേഹത്തിന്റെ പ്രവൃത്തികൾ ഇഷ്ടമല്ലാത്ത ചില ആളുകളുടെ പ്രവൃത്തിയുടെ ഭാഗമായി 2017 ൽ അദ്ദേഹത്തിനെതിരെ ആസിഡ് ആക്രമണമുണ്ടായി . അദ്ദേഹം പിന്നീട് പൂർണ്ണ ധ്യാനത്തിലിരിക്കെ വ്യക്തമല്ലാത്ത എന്നാൽ തന്നോട് ബന്ധപ്പെട്ട എന്തെല്ലാമോ തന്റെ ധ്യാനത്തിൽ തെളിഞ്ഞ് വന്നു . അപകടത്തിന് ശേഷം അദ്ദേഹത്തിനെ കാണാൻ വന്ന യോഗി ബാബാജിയുടെ ലക്ഷ്യത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മുൻജന്മത്തെക്കുറിച്ചും പറയുകയുണ്ടായി. ബാബാജിയുടെ മുൻജന്മത്തിന്റെ തെളിവുകൾ അദ്ദേഹം ബാബാജിക്ക് കാണിച്ചുകൊടുത്തു . ഹൈദാഖാൻ ബാബാജി പരമശിവന്റെ പുനർജന്മമായിരുന്നു. അദ്ദേഹത്തെ സ്വയംഭൂ എന്നാണ് വിശേഷിപ്പിച്ചിരുന്നത് . അദ്ദേഹം 1984 ഫെബ്രുവരി 14 ന് മൺമറഞ്ഞ് പോയിരുന്നു . പിന്നീടാണ് ബാബാജിക്ക് തന്റെ ജന്മം ഹൈദാഖാൻ ബാബാജിയുടെ പുനർജന്മമാണെന്ന് വ്യക്തമായി.

പുനർജന്മം

1984 ൽ ഹൈദാഖാൻ ബാബാജിയുടെ സമാധിയുടെ അതെ സമയത്ത് തന്നെയാണ് മലവാരി ബാബാജി ജന്മമെടുത്തത് . 1984 ഡിസംബർ 04 ൽ ആണ് ബാബാജിയുടെ ജനനം . "ടീച്ചിങ്‌സ് ഓഫ് ബാബാജി" എന്ന പുസ്തകത്തിൽ പറയുന്നതനുസരിച്ച് ഹൈദാഖാൻ എന്ന ചെറിയ ഗ്രാമത്തിലെ ഗൗതമി , ഗംഗ എന്നീ നദീതീരത്തെ ' 'കുമാർ മൗണ്ട് കൈലാസ് ' എന്ന പർവ്വതത്തിന്റെ താഴെയുള്ള ഗുഹയിലാണ് 1970 ജൂണിൽ അദ്ദേഹം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് . ഇന്ത്യയിലെ ഉത്തരാഖണ്ഡിലെ ഹൈദാഖാൻ എന്ന ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹത്തിന് ധാരാളം ശിഷ്യൻമാരുണ്ടായിരുന്നു . ഇദ്ദേഹം ഒരു സ്ത്രീയുടെ ഉദരത്തിൽ നിന്നും ജന്മം കൊണ്ടതല്ല . എന്നും പരമശിവന്റെ പിറവിയാണെന്നും ശിഷ്യഗണങ്ങൾ വിശ്വസിച്ചിരുന്നു . ഇവിടെയാണ് ഒരു ചോദ്യം ' മാതാവിന്റെ ഉദരത്തിൽ നിന്ന് പിറന്ന ബാബാജി എങ്ങനെ ഗുഹയിൽ അവതരിച്ച ഹൈദാഖാൻ ബാബാജിയുടെ പുനർജന്മമാകും? എങ്ങനെ സ്വയംഭൂ എന്ന് വിശേഷിപ്പിക്കും ? " . ഇതിന് ബാബാജി പറയുന്ന ഉത്തരം ഇതാണ് . അച്ഛനും അമ്മക്കും പിറന്ന ഒരു മനുഷ്യന് മാത്രമേ മനുഷ്യ ഗുണത്തെ മനസ്സിലാക്കാനും അവരുടെ ഇടയിൽ പ്രവൃത്തിക്കാനും സാധിക്കൂ . താഴെ തട്ടിൽ ജനിച്ചതിനാൽ സമൂഹത്തിൽ ഒറ്റപ്പെട്ടവർക്ക് കൈത്താങ്ങായും അവരുടെ വിഷമങ്ങൾ മനസ്സിലാക്കാനും അവരിലേക്ക് സനാതന ധർമ്മം പ്രചരിപ്പിക്കാനും സാധിച്ചു . ഇത്തരത്തിലുള്ള ബാബാജിയുടെ ജന്മം മൂലം ജാതി വ്യവസ്ഥയെയും ഒറ്റപ്പെടുത്തലുകളെപ്പറ്റിയും അദ്ദേഹത്തിന് അനുഭവിച്ചറിയാൻ സാധിച്ചു . അദ്ദേഹത്തിന്റെ ജന്മ ഉദ്ദേശം തന്നെ സമൂഹത്തിലെ ജാതി വ്യവസ്ഥ പൂർണ്ണമായും തുടച്ചുനീക്കുക എന്നതാണ് .

സന്ദേശം

ബാബാജി പറയുന്നു, ദൈവത്തിന്റെ സൃഷ്ടിയായ അല്ലെങ്കിൽ ദൈവത്തിന്റെ അംശമായ ഈ ലോകത്തിലെ ജീവജാലങ്ങളും എന്തിന് ഒരു പുൽക്കൊടിപോലും ഉപയോഗശൂന്യമല്ല . അവക്കെല്ലാം അതിന്റേതായ പ്രത്യേകതകൾ ഉണ്ട് അവയുടെ ആത്മാവിനെ തൊട്ടറിയലാണ് അവ അത് മനസ്സിലാക്കലാണ് ഏറ്റവും വലിയ വിജയം. ആ മനസ്സിന്റെ വാതിൽ തുറക്കണമെങ്കിലോ നമുക്കാവശ്യമായ താക്കോൽ സ്നേഹം ആണ് . എവിടെ സ്നേഹമുണ്ടോ അവിടെ ദൈവത്തിന്റെ അനുഗ്രഹവും കരസ്പർശ്ശവും ഉണ്ടായിരിക്കും . ജീവന്റെ തരി മണ്ണിൽ ഉള്ളിടത്തോളം സ്നേഹം അവസാനിക്കുന്നില്ല, അത് നിലനിൽക്കും . സ്നേഹം അവസാനവും അറ്റമില്ലാത്തതും ആണ് . സ്നേഹത്തിന് മതിൽക്കെട്ടുകളില്ല . ഇതാണ് ബാബാജിയുടെ സന്ദേശം ബാബാജി പ്രകൃതിയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ് . പ്രകൃതിയെ ഒരു സ്ത്രീയായിട്ടാണദ്ദേഹം കാണുന്നത് . നാം പ്രകൃതിയെ എത്രത്തോളം സ്നേഹിക്കുന്നുവോ അത്രത്തോളം തന്നെ ആ സ്നേഹം നമുക്ക് തിരിച്ച് കിട്ടും . നാം ചെയ്യുന്ന ദ്രോഹത്തിന്റെ പ്രതിഫലമായാണ് പ്രകൃതി ഓരോ ദുരന്തങ്ങൾ സമ്മാനിക്കുന്നത് . ബാബാജിയുടെ ആദ്യജന്മം ക്രിയയോഗയുമായി ബന്ധപ്പെട്ടതാണ് . പുനർജന്മത്തിൽ അദ്ദേഹം വേദത്തിന്റെ പ്രത്യേകതകളും വേദം എങ്ങനെ മനുഷ്യരാശിയുടെ ഭാഗമാകുന്നു എന്നുമാണ് മനസ്സിലാക്കുന്നത് . ഈ കാലത്ത് നാം സ്നേഹിക്കുന്നില്ല , പരസ്പരസ്നേഹമില്ല . സ്നേഹത്തിന്റെ അർത്ഥം പോലും നാം മറന്നിരിക്കുന്നു . സ്നേഹത്തിലൂടെയുള്ള പരസ്പര വിശ്വാസത്തിലൂടെയും , മനസ്സിലാക്കലിലൂടെയും ആണ് മോക്ഷം ലഭിക്കുന്നത് . ബാബാജി എപ്പോഴും പറയാറുണ്ട് , എല്ലാവരും ബാബാജിയുടെ മക്കളാണ് എന്ന് ബാബാജിയുടെ കണ്ണിൽ ആരും പാപികളല്ല . ബാബാജി ഒരു ഗുരുവല്ല . ഗുരുവിന്റെ ഗുരുവാണ് ബാബാജി സ്നേഹത്തിലൂടെയാണ് സംസാരിക്കുന്നത് . ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് നമ്മെ സ്നേഹിക്കുകയും , പരിചരിക്കുകയും ചെയ്യുന്നു .

ബാബാജിയുടെ വാസസ്ഥലം

ബാബാജിയുടെ വാസസ്ഥലം ശ്മശാനമായിട്ടാണ് അദ്ദേഹം പറയുന്നത് അദ്ദേഹത്തെ കാണാൻ വരുന്നവരെ ആത്മാവായിട്ടും , ആ ആത്മാവിനെ ദഹിപ്പിച്ച് ഒരു പുതിയ പുനർജന്മം നൽകുകയാണ് ബാബാജി ചെയ്യുന്നത് . അദ്ദേഹത്തിന്റെ ആത്മീയ അറിവിലൂടെയാണ് ശരീരം ദഹിപ്പിക്കുന്നത് . അദ്ദേഹത്തിന്റെ പ്രത്യേക അറിവ് ലഭിക്കുമ്പോൾ എല്ലാവരും പരിശുദ്ധ ആത്മാക്കളായി മാറുന്നു . ശ്മശാനത്തിലേക്ക് അദ്ദേഹം എല്ലാവരെയും വിളിച്ച് വരുത്തി അറിവില്ലായ്മയെ ദഹിപ്പിക്കുന്നു . ബാബാജി സ്വയം പറയാറുണ്ട് , അദ്ദേഹം ചണ്ഡാളനാണെന്നും , ബ്രാഹ്മണനാണെന്നും , തിരിച്ചറിവില്ലാത്തവരാണ് ഇദ്ദേഹത്തെ ഇവയിൽ ഏതെങ്കിലും ഒന്നായി കാണുന്നത് . ബാബാജി സർവ്വവ്യാപിയാണ് . അദ്ദേഹത്തിന്റെ ഓരോ അംശവും പ്രകൃതിയിലുണ്ട് . അദ്ദേഹത്തെ തിരിച്ചറിയാത്തവർക്ക് മോക്ഷം ലഭിക്കില്ല . ബാബാജിക്ക് വേദം , തന്ത്രം , യോഗ എന്നിവ അറിയാം . ഇവയിൽ ഏതെങ്കിലും ഒന്ന് പഠിക്കാനായി നാം ചെല്ലുമ്പോൾ അത് പൂർണ്ണമാകുന്നില്ല . ഒരു മനുഷ്യജീവൻ ബാബാജിയെ സമീപിക്കാതെ അതിന് അവസാനം ഉണ്ടാകില്ല .